ഭാഷകൾ
English
Bengali
French
Hindi
Italian
Japanese
Korean
Malayalam
Russian
Spanish
Tamil
Turkish
Vietnameseആമുഖം

ഇൻസ്റ്റാളേഷൻ

ക്വിസ്കിറ്റ് മെഷീൻ ലേണിംഗ് പ്രധാന ക്വിസ്കിറ്റ് പാക്കേജിനെ ആശ്രയിച്ചിരിക്കുന്നു, അത് സ്വന്തമായി Qiskit Getting Started ക്വിസ്കിറ്റിനായുള്ള ഇൻസ്റ്റലേഷൻ ഓപ്ഷനുകളും അതിനെ പിന്തുണയ്ക്കുന്ന പരിതസ്ഥിതികളും / പ്ലാറ്റ്ഫോമുകളും വിശദമാക്കുന്നു. നിങ്ങൾ ആദ്യം അത് റഫർ ചെയ്യണം. ക്വിസ്കിറ്റ് മെഷീൻ ലേണിംഗിനായി നിർദ്ദിഷ്ട അധിക ഇൻസ്റ്റാളേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവരങ്ങൾ ഇവിടെ പിന്തുടരാം.

ആശ്രിത കോഡും കൂടാതെ / അല്ലെങ്കിൽ പിന്തുണാ പ്രോഗ്രാമുകളും സ്ഥിരസ്ഥിതിയായി ഇൻസ്റ്റാൾ ചെയ്യാത്ത (അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്ത) ഓപ്‌ഷണലായി മാറ്റിയ ചില പ്രവർത്തനങ്ങൾ ക്വിസ്‌കിറ്റ് മെഷീൻ ലേണിംഗിലുണ്ട്. പൈറ്റോർച്ച് (PyTorch), സ്പാർസ് (Sparse) എന്നിവയാണ് അവ. കൂടുതൽ വിവരങ്ങൾക്ക് നിർബന്ധമല്ലാത്ത ഇൻസ്റ്റാളുകൾ കാണുക.

ക്വിസ്‌കിറ്റിൽ ആരംഭിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർ‌ഗ്ഗം ക്വിസ്‌കിറ്റ് ആരംഭിക്കുന്നതിനുള്ള Qiskit Getting Started പിന്തുടരുക എന്നതാണ്

നിങ്ങളുടെ വിർ‌ച്വൽ‌ എൻ‌വയോൺ‌മെൻറിൽ‌(virtual environment), ക്വിസ്‌കിറ്റിനായി visualization (വിഷ്വലൈസേഷൻ) പിന്തുണ എങ്ങനെ ഇൻസ്റ്റാൾ ചെയ്തുവോ അതിന് സമാനമായ രീതിയിൽ അധിക പട്ടികയിലേക്ക് machine-learning (മെഷീൻ ലേണിംഗ്) ചേർക്കുക, അതായത്:

pip install qiskit[machine-learning]

നിങ്ങൾ ഒരു zsh ഉപയോക്താവാണെങ്കിൽ (ഇത് macOS ൻ്റെ ഏറ്റവും പുതിയ പതിപ്പുകളിലെ സ്ഥിരസ്ഥിതി ഷെൽ ആണ്), നിങ്ങൾ ഉദ്ധരണികളിൽ(quotes) qiskit[machine-learning] എന്ന് നൽകേണ്ടതുണ്ട്:

pip install 'qiskit[machine-learning]'

സോഴ്‌സിൽ നിന്നും ക്വിസ്കിറ്റ് മെഷീൻ ലേണിംഗ് ഇൻസ്റ്റാൾ ചെയ്യുന്നതിനാൽ പൈത്തൺ പാക്കേജ് സൂചിക (Python Package Index [PyPI] ) ശേഖരത്തിൽ നിന്ന് പതിപ്പുകൾ ഉപയോഗിക്കുന്നതിനുപകരം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റ് ചെയ്ത പതിപ്പുകൾ ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു. ക്വിസ്കിറ്റ് മെഷീൻ ലേണിംഗ് കോഡിന്റെ ഏറ്റവും പുതിയ പതിപ്പ് കൂടുതൽ കാര്യക്ഷമമായി പരിശോധിക്കാനും വിപുലീകരിക്കാനുമുള്ള കഴിവ് ഇത് നൽകുന്നു.

ക്വിസ്കിറ്റ് മെഷീൻ ലേണിംഗ് ക്വിസ്കിറ്റിനെ ആശ്രയിച്ചിരിക്കുന്നതിനാൽ, അതിന്റെ ഏറ്റവും പുതിയ മാറ്റങ്ങൾക്ക് ക്വിസ്കിറ്റിന് പുതിയതോ മാറ്റപ്പെട്ടതോ ആയ സവിശേഷതകൾ ആവശ്യമായി വരാം എന്നതിനാൽ, നിങ്ങൾ ആദ്യം ക്വിസ്കിറ്റിന്റെ "Install from source" നിർദ്ദേശങ്ങൾ Qiskit Getting Started നിന്നും പാലിക്കണം.

Installing Qiskit Machine Learning from Source

നിങ്ങൾ ക്വിസ്കിറ്റ് ഇൻസ്റ്റാൾ ചെയ്ത അതേ ഡെവലപ്പ്മെന്റ് എൻവൈൺമെൻ്റ് (development environment) ഉപയോഗിച്ച് ക്വിസ്കിറ്റ് മെഷീൻ ലേണിംഗും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

 1. ക്വിസ്കിറ്റ് മെഷീൻ ലേണിംഗ് റിപോസിട്ടറി ക്ലോൺ ചെയ്യുക.

  git clone https://github.com/Qiskit/qiskit-machine-learning.git
  
 2. റിപോസിട്ടറി ക്ലോൺ ചെയ്യുന്നത് ``qiskit-machine-learning``എന്ന ലോക്കൽ ഫോൾഡർ സൃഷ്ടിക്കുന്നു.

  cd qiskit-machine-learning
  
 3. നിങ്ങൾക്ക് ടെസ്റ്റുകളോ ലിന്റിംഗ്(linting) പരിശോധനകളോ പ്രവർത്തിപ്പിക്കണമെങ്കിൽ, ഡവലപ്പർ ആവശ്യകതകൾ ഇൻസ്റ്റാൾ ചെയ്യുക.

  pip install -r requirements-dev.txt
  
 4. qiskit-machine-learning ഇൻസ്റ്റാൾ ചെയ്യുക.

  pip install .
  

നിങ്ങൾക്ക് ഇത് എഡിറ്റുചെയ്യാവുന്ന മോഡിൽ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ, പ്രോജക്റ്റിലെ കോഡ് മാറ്റങ്ങൾക്കായി വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇതിനർത്ഥം, നിങ്ങൾക്ക് ഇത് ഇങ്ങനെ ചെയ്യാനാകും:

pip install -e .

നിർബന്ധമല്ലാത്ത ഇൻസ്റ്റാളുകൾ

 • PyTorch, may be installed either using command pip install 'qiskit-machine-learning[torch]' to install the package or refer to PyTorch getting started. When PyTorch is installed, the TorchConnector facilitates its use of quantum computed networks.

 • Sparse, may be installed using command pip install 'qiskit-machine-learning[sparse]' to install the package. Sparse being installed will enable the usage of sparse arrays/tensors.


തുടങ്ങാൻ തയ്യാറാണോ?...

Dive into the tutorials

Find out about Qiskit Machine Learning.

Qiskit Machine Learning tutorials